🛶 #ദുരന്തഭൂമിയിലെ_നാവികപ്പട 🚣
ഓഖിയും, സുനാമിയും ആഞ്ഞടിച്ചപ്പോൾ ന്യൂസ്ചാനലുകൾ മാറ്റിമാറ്റി മരിച്ചവരുടെ കണക്ക് നോക്കിയെന്നല്ലാതെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ആത്മാർത്ഥമായി നമ്മളെന്തെങ്കിലും ചെയ്തിട്ടുണ്ടായിരുന്നോ?😓
ആരും വിളിച്ചിട്ടല്ല ഇന്നവർ ഓടി വന്നത്. പോറലേൽക്കാതെ സ്നേഹിക്കുന്ന തോണിയെ കല്ലും, മണ്ണും നിറഞ്ഞ കരയിലേക്ക് വലിച്ചുകയറ്റാൻ അവരാരും മടിച്ചു നിന്നില്ല.
നീണ്ട ദുരിതത്തിന് ശേഷം ചാകര പ്രതീക്ഷിച്ചിരുന്ന ഇവർക്ക് സ്വന്തം ഉപജീവനത്തെക്കാൾ വലുത് സഹോദരങ്ങളുടെ ജീവനായിരുന്നു...
ഗവൺമെന്റ് തലത്തിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുകയോ, ഏറ്റവും ചുരുങ്ങിയത് ഔദ്യോഗിക തലത്തിൽ അവരെ അനുമോദിക്കുകയെങ്കിലും വേണം.
അവരുടെ കൊച്ചുബോട്ടുകൾക്ക് കേട്പാടുകൾ വന്നിട്ടുണ്ടാകാം. അവ തീർപ്പാക്കാനുള്ള സന്മനസ്സെങ്കിലും നമ്മൾ കാണിക്കണം.
പ്രളയബാധിത പ്രദേശങ്ങളിൽ കൈമെയ് മറന്ന് പ്രവർത്തിച്ചവർ ഒരുപാടുണ്ട്. ആരെയും വിസ്മരിക്കുന്നില്ല.
അവഗണനയുടെ കൂച്ചുവിലങ്ങിനാൽ ബന്ധിക്കപ്പെട്ട മത്സ്യത്തൊഴിലാളികളോട് ഇത്രയെങ്കിലും നമുക്ക് ചെയ്യാനായില്ലെങ്കിൽ,
നാമെങ്ങനെ മലയാളിയാകും.?!!😐
അഭിമാനിക്കുന്നു ഞങ്ങളിന്ന്
മലയാളികളായതിനാൽ.
അതിലുമപ്പുറം ഞങ്ങൾക്കൊരു
നാവികപ്പടയെ കിട്ടിയതിനാൽ..💪💪
വാജിദ് വെളുമ്പിയംപാടം

No comments:
Post a Comment