മേരേ പ്യാരേ ഫേസ്ബുക് വാസിയോം...

നോട്ടുനിരോധനം നിലവിൽ വന്നിട്ട് എഴുപതിലധികം ദിനങ്ങൾ പിന്നിട്ട് കഴിഞ്ഞു. നിരോധനത്തിനെതിരെ തെരുവിലൊട്ടിച്ച പോസ്റ്ററുകൾ കാലികൾ തിന്നു തീർത്തു.
വിതരണം ചെയ്ത നോട്ടീസുകൾ മണ്ണിലലിഞ്ഞു. ചുരുട്ടിയ മുഷ്ടിയും, പൊക്കിയ കൊടിയും എവിടെയോ പോയ് മറഞ്ഞു...
എങ്കിലും,
മലബാറിന്റെ ഗ്രാമങ്ങൾ ഇന്നും ക്യൂവിലാണ്..!!
മലബാർ ഗ്രാമങ്ങളിലെ ATM കൗണ്ടറുകൾ ചിലന്തികൾ കയ്യടക്കി.
തട്ടുകട, ബാർബർ ഷോപ്പ്, തുണിക്കട, ചെരുപ്പ് നന്നാക്കുന്നവർ, കുട വില്പനക്കാർ, പലരസക്കടകൾ, ഫ്ലോർ മില്ല്, മൊബൈൽകടകൾ...... തുടങ്ങി ഏതാണ്ട് ചെറിയൊരു അങ്ങാടി-അല്ല, വലിയൊരു ആവാസവ്യവസ്ഥ തന്നെ ബാങ്കിനെ ചുറ്റിപ്പറ്റി വളർന്നു കഴിഞ്ഞു.
ബാങ്കിന് ചുറ്റുമുള്ള തരിശുഭൂമിക്ക് ഇപ്പോൾ പൊന്നും വിലയാണത്രെ..
എന്തിനേറെ,
ഏറ്റവുമധികം യാത്രക്കാർ ബസ്സിറങ്ങുന്നത് ബാങ്കിന്റെ മുമ്പിലായതിനാൽ, കനാറാപ്പടി, സിൻഡിക്കേറ്റ് മുക്ക്, SBTവളവ്, SIBകുണ്ട് തുടങ്ങി പുതിയ ബസ്സ്റ്റോപ്പുകളും രൂപീകൃതമായി.
പെട്രോളടിക്കാൻ ചില്ലറ ഇല്ലാത്തതു കൊണ്ട് ഫ്രീക്കന്മാർ ചെത്തിനടന്നിരുന്ന റോഡുകളും ശൂന്യമായി.
അന്നൊരു വെള്ളിഴായ്ചയായിരുന്നു.!!
മീൻകാരൻ അലവിയും, പള്ളീലെ മുക്രിക്കയും സുബ്ഹി നിസ്കാരം കഴിഞ്ഞ് ബാങ്കിൽ വരി നിൽക്കാൻ പോയി. അവിടെ എത്തിയപ്പഴല്ലേ രസം, സുകുമാരൻ മാഷും, പിള്ളച്ചേട്ടനും അവിടെ പായ വിരിച്ചു കിടക്കുന്നു.
"ഇന്നെങ്കിലും നേരത്തിനു സ്കൂളിലെത്തണം"
ചോദിക്കാതെത്തന്നെ മാഷ് കാര്യം പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം അലവി സുബഹി ബാങ്കിന് മുമ്പേ ബാങ്കിലെത്തി. അപ്പഴല്ലേ പുകില്. നബീസുത്താന്റെ നാലഞ്ചു പശുക്കളേയും, പിള്ളച്ചേട്ടന്റെ അഞ്ചാറ് ആടിനേയുമൊക്കെ വരി നിൽക്കുന്നേടത്ത് കെട്ടിയിരിക്കുന്നു.
കാര്യമന്വോഷിച്ചപ്പഴാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്.
ഈയടുത്തുതന്നെ ആടുകൾക്ക് ആടാർകാർഡും, പശുക്കൾക്ക് ഗോദാർകാർഡും നിലവിൽ വരും. അതിനാൽ, അവക്ക് മനുഷ്യന് പകരം വരി നിൽക്കാനും യോഗ്യതയുണ്ടത്രെ.!!
ശരിയാണല്ലോ..??
നബീസുത്ത പറയുന്നതിലും ന്യായമുണ്ട്.
അലവിക്ക പശുവിനു പിന്നിൽ സ്ഥാനം പിടിച്ചു. അതാവുമ്പോ ഏററവും ശുദ്ധമായ ഓക്സിജനും കിട്ടും. പരമാവധി ഓക്സിജൻ ഇങ്ങു പോരട്ടെ, മൂപ്പൊരൊന്ന് ആഞ്ഞു ശ്വസിച്ചു.
മീൻകാരൻ അലവിക്കാക്ക് ഇപ്പൊ കച്ചോടം തീരെയില്ല. ആൾക്കാരൊക്കെ ഓൺലൈനീന്നാണത്രെ മീൻ വാങ്ങാറ്.
2000ന്റെ നോട്ട് കാണുന്നത് തന്നെ ചില കാർണോന്മാർക്ക് പേടിയാണ്. 'മാമു' തിന്നാതെ കുഞ്ഞുങ്ങൾ കുശുമ്പ് കാട്ടുമ്പോൾ ചില ന്യൂജൻ മമ്മിമാർ 2000ന്റെ നോട്ട് കയ്യിലെടുത്ത് വിരട്ടുന്ന പുതിയ രീതിയും പരീക്ഷിക്കുന്നുണ്ട്. ഇതല്ലാതെ 2000ന്റെ നോട്ട് കൊണ്ട് വേറെ ഉപകാരമൊന്നുമില്ലത്രെ...
500രൂപാ നോട്ടിന്റെ നിറത്തിന്റെ പേരിലാണ് ഒത്തൊരുമയുടെ മകുടോദാഹരണമായ വരിയിൽ വിഭാഗീയതയും, ചേരിതിരിവും പ്രകടമായത്.
"2000ന്റെ നോട്ട് പിങ്ക് നിറമാണെങ്കിൽ 500ന്റെ നോട്ട് മഞ്ഞ നിറമാണെന്ന്" കൂത്താടി ആശാൻ പറഞ്ഞനേരം;
"500ന്റെ നോട്ട് പച്ചയായിരിക്കും"
എന്ന് ഏതോ പാവം നാടൻകാക്ക പറഞ്ഞതാണ് അടിപിടിയിൽ കലാശിച്ചത്.
ഒടുവിൽ, ബാങ്ക് മാനേജർ നേരിട്ടിടപെട്ട് ഒറിജിനൽ നോട്ടിന്റെ കളർകോപ്പി കാണിച്ചാണ് പ്രശ്നം പരിഹരിച്ചത്.
കണ്ണീർസീരിയലും, വെണ്ണീർഷോകളും വന്നതോടെ സ്വസ്ഥമായി സൊറ പറയാനും, പേൻ നോക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ട മഹാമഹിളാ സഖ്യത്തിന് ക്യൂ സിസ്റ്റം നന്നേ ബോധിച്ചു.
പഞ്ചായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സ്വതന്ത്രരായി സൊറ പറയാൻ സ്ത്രീ ജനങ്ങൾക്ക് അവസരമൊരുക്കി എന്നതാണ് നോട്ട് നിരോധനം കൊണ്ട് മലബാറിന് എടുത്തു കാട്ടാവുന്ന വലിയ നേട്ടം.
അതേ സമയം, വരിനിന്ന് സൊറ പറഞ്ഞതിനാൽ കുടുംബകലഹങ്ങൾ ധാരാളമായി ഉണ്ടാവുകയും തത്ഫലമായി മുത്തലാഖിന്റെ എണ്ണം ക്രമാധീതമായി വർദ്ധിച്ചിട്ടുണ്ടെന്നും ഏതോ ക്ണാപ്പിലെ ഉഗാണ്ടൻ ഏജൻസി പഠന റിപ്പോർട്ടും പുറത്ത് വിട്ടിട്ടുണ്ട്.
"ദേ... ആ പോണ ജീപ്പ് കണ്ടോ..???"
അലവിക്ക വിരൽ ചൂണ്ടി.
"എങ്ങോട്ടാണാവോ ഇത്ര ധൃതിയിൽ..??"
പോക്കര് നെറ്റിചുളിച്ചു.
"ഓല് ആദിവാസിക്കോളനീക്കാണ്. അവ്ടെ മുയ്മനും ഡിജിറ്റൽ ആക്ക്വാണോലെ..
ഓലെ എടപാട് മുയ്മനും ഞ്ഞ് പ്ലാസ്റ്റീക്ക് മണീൽക്കൂടി ആണ്ത്രെ..!!"
അലവിക്ക വാചാലനായി.
" മഹാത്മാഗാന്ധിയുടെ ഫോട്ടോ നോട്ടിലുള്ളതാണ് രൂപയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നത്തിനും കാരണമെന്ന്"
ഹരിയാനയിലെ മന്ത്രിച്ചൻ പറഞ്ഞതിൽ കഴമ്പുണ്ടോ എന്നറിയില്ല.
എന്നിരുന്നാലും, ആരൊക്കെയോ ചർക്ക കറക്കി ഗാന്ധിക്ക് പഠിക്കുന്നു എന്നാണ് ഒടുവിൽ കിട്ടിയ വാർത്ത.
"കാര്യന്തായാലും സരി,
ബെരി നിക്കാൻ മ്മളെ ജന്മം ഞ്ഞും ഞ്ഞും ബാക്കി."
കലികാലം അല്ലാതെന്തു പറയാൻ....!!

No comments:
Post a Comment