
കേവലം 14 ജില്ലകൾ മാത്രമുള്ള കേരളത്തിൽ 44 നദികളും, 34 കായലുകളും, 580 കിലോമീറ്റർ കടൽത്തീരവും, കുളങ്ങളും, കനാലുകളും, വെള്ളക്കെട്ടുകളും, സ്വിമ്മിംഗ് പൂളുകളും അടക്കം ആയിരത്തിലധികം ജലാശയങ്ങളുമുണ്ട്.
എന്നിട്ടും നമ്മുടെ മക്കൾ നീന്തലറിയാത്തതിന്റെ പേരിൽ വെള്ളംകുടിച്ച് മൃതിയടയുന്നു.
ലജ്ജാവഹം.
അല്ലാതെന്തു പറയാൻ..
ഇനിയെങ്കിലും മക്കളെ
നീന്തൽ പഠിപ്പിക്കാൻ മാതാപിതാക്കൾ സന്നദ്ധരാകണം.
അവധിക്കാലത്തുപോലും ടാബിനും, ലാപ്പിനും, ട്യൂഷൻ സെന്ററുകളിലും മക്കളെ കുടിയിരുത്തുന്നതിന് പകരം;
അവരുടെ കൈപിടിച്ച് തൊട്ടടുത്ത ജലാശയത്തിലേക്ക് നടക്കാൻ മതാപിതാക്കൾ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു.
കേരളത്തിൽ വെള്ളവും, തോണിയുമുള്ളിടത്തോളം അപകടങ്ങളുമുണ്ടാകും. ജലാശയങ്ങളിലെ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ കമ്പ്യൂട്ടർ ഗെയിമിലെ ചീറ്റ് കോഡുകളൊന്നും വർക്കൗട്ടാകില്ലെന്ന് കുട്ടികളെങ്കിലും ഓർക്കുന്നത് നന്ന്.
ഗവൺമെന്റിന്റെ നിർബന്ധിത നീന്തൽ പരശീലന ഉത്തരവ് ജലരേഖയായ് മറഞ്ഞതിന് ഗവൺമെന്റിനെ മാത്രം കുറ്റം പറയാനാകില്ല.
വർഷകാലത്ത് വെള്ളക്കൂടുതലും, വേനൽക്കാലത്ത് വെള്ളക്കുറവും, എല്ലാം ഒത്തുവരുമ്പോൾ പരീക്ഷയും വരും. പിന്നെ സ്വന്തമായി നീന്തൽക്കുളമുള്ള സ്കൂളുകളുടെ എണ്ണം എണ്ണാതിരിക്കുന്നതാ ഭേതം.
നീന്തൽ വശമുള്ളതുകൊണ്ടു മാത്രമാണ് ചങ്ങരംകുളത്ത് 2 കുട്ടികൾ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ ആവർത്തിച്ചു പറയുമ്പോൾ, ഇനിയുമൊരു തോണിദുരന്തം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം...
#മൂർക്കനാട് #ചങ്ങരംകുളം #തട്ടേക്കാട്
No comments:
Post a Comment